Saturday, 16 January 2016

വേഴാമ്പൽ കേഴും വേനൽ കുടീരം നീ .........



വേഴാമ്പൽകേഴുംവേനൽകുടീരംനീ......
എകാകിനി നിന്നോർമകൾ....
ഏതോ നിഴൽ ചിത്രങ്ങളായീ...
വേഴാമ്പൽകേഴും വേനൽകുടീരംനീ......

ഗാനം കേൾക്കാത്തവർ ഉണ്ടാകാനെ ഇടയില്ല. വരികളുടെ അർത്ഥം അറിയണം എങ്കിൽ വേഴാമ്പലിനെ അറിയണം. എത്ര ഉദാത്തമായ പ്രണയ ജീവിതം ആണ് വേഴാമ്പലിന്റെ എന്നു മനസിലാക്കാൻ സാധിക്കും.


ഒരു വേഴാമ്പലിന് ജീവിതത്തിൽ ഒരു ജീവിത പങ്കാളി മാത്രമേഉണ്ടാകുകയുള്ളു. പെൺ വേഴാമ്പൽ മുട്ട ഇടാൻ സമയം ആകുമ്പോൾ മരത്തിലുള്ള ഒരു വലിയ പൊത്ത് കണ്ടു പിടിക്കുന്നു. ശരീരത്തിലെ തൂവലുകൾ പറിച്ചെടുത്ത് പൊത്തിന്റെ അടിത്തട്ടിൽ മുട്ടകൾ സംരക്ഷിക്കാൻ വേണ്ടിയും മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞിനു ചൂടു കിട്ടുനതിനു വേണ്ടിയും മെത്ത പോലെ വിരിക്കുന്നു. ആൺ വേഴാമ്പൽ സ്വയം ഉദ്പാദിപികുന്ന ഒരു ദ്രാവകം ഉപയോഗിച്ചു കൂട് നന്നായി അടക്കുന്നു. അമ്മ വേഴാമ്പലിന്റെ കൊക്ക് പുറത്തിടാൻ മാത്രം ഒരു ദ്വാരം ഉണ്ടാക്കും. ആൺ വേഴാമ്പൽ ഭക്ഷണം ശേഖരിച്ച് സഖിക്ക് കൊണ്ടുവന്നു കൊടുക്കും. മുട്ട വരിഞ്ഞതിനു ശേഷം തൂവൽ വന്ന് അമ്മക്ക് പറക്കാൻ ആകുമ്പോൾ ആൺ വേഴാമ്പൽ വന്ന് കൂട് പൊളിക്കുകയും പിന്നീട് കുടുബമായി ഇവർ കഴിഞ്ഞു കൂടുകയും ചെയ്യും.

ആൺ വേഴാമ്പൽ ആഹാരം തേടി പോകുന്ന സമയത്ത് വേട്ടയാടപെടുകയോ മറ്റ് ആപത്തിൽ പെട്ടു മരണപെടുകയാണങ്കിൽ അമ്മ വേഴാമ്പലും കുഞ്ഞുങ്ങളും അച്ഛന്റെ വരവ് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് പട്ടിണി മൂലം മരണ പെടുകയും ചെയ്യുന്നു.
ഇതുപോലെ ആപന്തിൽ പെട്ടു മരണാസനനായി വേഴാമ്പൽ കടീരത്തിൽ ഉള്ള സഖിയുടെ ഒർമ്മകൾ പോലെ ആണ് കവി ഗാനത്തിൻ ഉദ്ദേശിച്ചിരിക്കുന്നത്.....

എകാകിനി നിന്നോർമകൾ....
ഏതോ നിഴൽ ചിത്രങ്ങളായീ... 

വേഴാമ്പൽ കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് ..... ഒരോ വ്യക്തിയും ആൺ വേഴാമ്പലും സമൂഹത്തിലെ  സ്നേഹം, സഹോദര്യം പെൺവേഴാമ്പലും  ആണ് ......  മറക്കരുത് സമൂഹ തോടുള്ള സത്യകർതവ്യം പ്രധാന പെട്ടത് ആണ്